---
title: "സിപിഎം പന്ന്യന്നൂർ ലോക്കൽ സമ്മേളനത്തിന് പടിഞ്ഞാറെ മനേക്കരയിൽ പ്രൗഡോജ്വല തുടക്കം"
english_title: "CPM Panniyannoor local meeting started with Praudojwala in West Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242311/CPM Panniyannoor local meeting started with Praudojwala in West Manekkara"
published_at: "2024-10-13T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bc9121caf0_IMG-20241013-WA0052.jpg"
keywords: []
---

# സിപിഎം പന്ന്യന്നൂർ ലോക്കൽ സമ്മേളനത്തിന് പടിഞ്ഞാറെ മനേക്കരയിൽ പ്രൗഡോജ്വല തുടക്കം

> **Lead Summary:** സിപിഎം പന്ന്യന്നൂർ ലോക്കൽ സമ്മേളനത്തിന് പടിഞ്ഞാറെ മനേക്കരയിൽ പ്രൗഡോജ്വല തുടക്കം.

## Article Content

സിപിഎം പന്ന്യന്നൂർ ലോക്കൽ സമ്മേളനത്തിന് പടിഞ്ഞാറെ മനേക്കരയിൽ പ്രൗഡോജ്വല തുടക്കം.

പ്രത്യേകം തയ്യാറാക്കിയ കെ.വേണു നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി. ഷബ്ന ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.ശൈലജ, വി.കെ രാഗേഷ്, ഉദയൻ മാസ്റ്റർ, ഇ.വിജയൻ മാസ്റ്റർ, കെ.കെ രാജീവൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി. സന്തോഷ് സ്വാഗതം പറഞ്ഞു.

വിവിധ ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുത്ത 70 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

തിങ്കളാഴ്ച 5 മണിക്ക് കിഴക്കെ മനേക്കര കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ച്, ബഹുജന പ്രകടനം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വ.പി. രാഹുൽ രാജ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242311/CPM Panniyannoor local meeting started with Praudojwala in West Manekkara)